Post Category
പെട്രോൾ പമ്പുകളിൽ പരിശോധന നടത്തി
പെട്രോളിയം ഉത്പന്നങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും ഗുണമേൻമയിലും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ ജില്ലയിലെ വിവിധ പെട്രോൾ പമ്പുകളിൽ ജില്ലാ സപ്ലൈ ഓഫീസർ ടി.ഗാനാദേവിയുടെ നേതൃത്വത്തിൽ സ്ക്വാഡ് പരിശോധന നടത്തി. പെട്രോൾ, ഡീസൽ മുതലായവയിലുള്ള മായം ചേർക്കൽ, ഡെൻസിറ്റി തുടങ്ങിവയിൽ അളവ് തൂക്ക ഉപകരണങ്ങളിലുള്ള കൃത്യത പരിശോധനയ്ക്ക് വിധേയമാക്കി.പൊതുജനങ്ങളിൽ നിന്നും പെട്രോളിയം ഉത്പന്നങ്ങളിലെ ഗുണമേന്മ അളവിലുള്ള വ്യത്യാസം സംബന്ധിച്ച് പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സ്വകാഡിൽ മാവേലിക്കര താലൂക്ക് സപ്ലൈ ഓഫീസർ കെ. മായ ദേവി, അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസർ എൽ.സി സീന ,കാർത്തികപ്പളളി താലൂക്ക് സപ്ലൈ ഓഫീസർ ജി. ഓമനക്കുട്ടൻ ,റേഷനിങ് ഇൻസ്പെക്ടർ മാരായ കെ.ബിജേഷ് കുമാർ, എം.മുനീർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments