Skip to main content

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

 ജില്ലയിലെ  എൻ. ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്ക് മാത്രമായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിന്  പാനൽ തയ്യാറാക്കുന്നു. 1978-ലെ കേരള ഗവൺമെന്റ് ലാ ഓഫീസേഴ്‌സ് (അപ്പോയിൻമെന്റ് ആൻഡ് കണ്ടിഷൻസ് ഓഫ് സർവീസ്) ആൻഡ് കണ്ടക്ട് ഓഫ് കേസസ് ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നിയമനം. ഏഴ് വർഷത്തിൽ കുറയാതെ പ്രാക്ടീസുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷയോടൊപ്പം അഡ്രസ്, ജനനതീയതി, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, ജാതി, മതം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോ പതിച്ച ബയോ ഡാറ്റയും മൂന്നോ നാലോ സെഷൻസ് കേസുകളുടെ നടത്തിപ്പും ക്രിമിനൽ കേസുകൾ  നടത്തിയിട്ടുള്ള പരിചയം സംബന്ധിച്ച രേഖകൾ സഹിതം അപേക്ഷിക്കുക. കളക്ട്രേറ്റിൽ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 10 വൈകുന്നേരം അഞ്ചുമണി. 
 

date