Skip to main content

വിമുക്തഭടന്മാർ സമ്മതപത്രം നൽകണം

 

 വിമുക്തഭടന്മാരുടെ കഴിവുകൾ കേരളത്തിലെ സാമൂഹിക വികസന കാര്യങ്ങളിൽ പ്രയോജനപ്പെടുത്താൻ കഴിയുമോ എന്ന കാര്യം സർക്കാർ തലത്തിൽ പരിശോധിക്കുന്നതിന്റെ ഭാഗമായി കേരള അഗ്നിരക്ഷാ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫെൻസിൽ വോളണ്ടിയർമാരായി പ്രവർത്തിക്കാൻ താല്പര്യമുള്ള ആലപ്പുഴ ജില്ലയിലെ വിമുക്തഭടന്മാർ മെയ് ആറിനു മുൻപായി ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമ്മതപത്രം നൽകണം.  വിവരങ്ങൾക്കായി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477 2245673.

date