Skip to main content

എ.കെ.എൻ.എം ഗവ. പോളിടെക്‌നിക് കോളജ് ഓഡിറ്റോറിയം ഇന്ന് നാടിന് സമർപ്പിക്കും; മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്‌നിക് കോളേജിൽ  നബാർഡിന്റെ ധനസഹായത്തോടെ നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് ഇന്ന് (മെയ് അഞ്ച്) നിർവഹിക്കും. ചേളാരിയിലെ ക്യാമ്പസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പി.അബ്ദുൽ ഹമീദ് എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.എം.സുഹറാബി, ടി.വിജിത്ത്, വൈസ് പ്രസിഡന്റ് ഹനീഫ അച്ചാട്ടിൽ, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സെറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, മുന്നിയൂർ ഗ്രാമപഞ്ചായത്ത് അംഗം പി.രമണി അത്തേക്കാട്ട്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോ. ഡയറക്ടർ പി.ബീന, റീജ്യണൽ ജോ. ഡയറക്ടർ കെ.എം രമേഷ്, ജോ. കൺട്രോളർ ഡോ. എം. രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.
 

 

date