Skip to main content

ഏകത്വ- വേര്‍തിരിവുകളുടെ കാലത്ത് ഒരുമയുടെ കല: കേരള സര്‍വ്വകലാശാല യൂണിയന്‍ യുവജനോത്സവത്തിന് ഇന്ന് തുടക്കം

 
 കേരള സര്‍വ്വകലാശാല യൂണിയന്‍ യുവജനോത്സവം ഏകത്വ- വേര്‍തിരിവുകളുടെ കാലത്ത് ഒരുമയുടെ കലയ്ക്ക് ഇന്ന് തുടക്കം. ഉച്ചകഴിഞ്ഞ് മൂന്നിന് അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയല്‍ എച്ച്.എസ്.എസ്സില്‍ നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ കലോത്സവത്തിന് തുടക്കമാകും. തുടര്‍ന്ന് പ്രധാന വേദിയായ അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജില്‍ വൈകിട്ട് നാലിന് ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി. പ്രസാദ്, എ.എം. ആരിഫ് എം.പി. എന്നിവര്‍ മുഖ്യാതിഥികളാകും. കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എ. വിഷ്ണു അധ്യക്ഷത വഹിക്കും. ചലചിത്ര താരങ്ങളായ ടിനി ടോം, ആന്‍സന്‍ പോള്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. (ഡോ) മോഹന്‍ കുന്നുമ്മല്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

മെയ് ഒമ്പത് വരെ എട്ട് വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 117 ഇനങ്ങളിലായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരിക്കും. ഉദ്ഘാടന ദിനമായ ഇന്ന് വൈകിട്ട് ആറിന് തിരുവാതിര, മോഹിനിയാട്ടം, കഥകളി, ഗസല്‍ തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറും. 

ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാനായ എച്ച്. സലാം എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാന്‍, അഡ്വ. എ. അജികുമാര്‍, എസ്. സന്ദീപ് ലാല്‍, ഡോ. എം. വിജയന്‍പിള്ള, ഡോ. കെ.ജി. ഗോപചന്ദ്രന്‍, പ്രൊഫ. കെ. ലളിത, പി. രാജേന്ദ്രകുമാര്‍, ജി. ബിജുകുമാര്‍, കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് സ്റ്റുഡന്റ് സര്‍വീസസ് ഡയറക്ടര്‍ സിദ്ദിഖ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലന്‍, ജില്ലാ പഞ്ചായത്ത് അംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍. ജയരാജ്, ഗ്രാമ പഞ്ചായത്ത് അംഗം സുഷമ രാജീവ്, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ എ. ഓമനക്കുട്ടന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ.എ. അക്ഷയ്, കേരള സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി എം. നസീം എന്നിവര്‍ സംസാരിക്കും.

date