Skip to main content
ഒതയോത്ത് കണ്ണോറ വളപ്പില്‍പീടിക റോഡ് ഉദ്ഘാടനം ചെയ്തു

ഒതയോത്ത് കണ്ണോറ വളപ്പില്‍പീടിക റോഡ് ഉദ്ഘാടനം ചെയ്തു

 

കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ഒതയോത്ത് കണ്ണോറ വളപ്പില്‍പീടിക  റോഡ് പി.ടി.എ റഹീം എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ആക്കോളി റോഡില്‍ നിന്ന് ആരംഭിച്ച് കണ്ണോറ ദേവി ക്ഷേത്രം, വളപ്പില്‍പീടിക ഭാഗങ്ങളിലേക്ക് പോവുന്ന ഈ റോഡ് ഫ്ളഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  അനുവദിച്ച 4 ലക്ഷം രൂപ ചെലവിലാണ് നവീകരിച്ചത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി ശിവാനന്ദന്‍ സ്വാഗതവും എം.കെ സുഭാഷ് നന്ദിയും പറഞ്ഞു.

date