Skip to main content

ലൈഫ് മിഷൻ: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ പൂർത്തിയായ വീടിന്റെ താക്കോൽദാനം നടന്നു

 

എല്ലാവർക്കും സുരക്ഷിത  ഭവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം നടന്നു.  അൻവർ സാദത്ത് എം.എൽ.എ താക്കോൽദാനം നിർവഹിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് 2020 ലെ ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ട കരിം കോടോപിള്ളിക്കാണ് ഭവന നിർമ്മാണം പൂർത്തിയാക്കി നൽകിയത്.

 ചടങ്ങിൽ ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദലി അധ്യക്ഷത വഹിച്ചു,  ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെജീന നാസർ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ദിലീപ് കപ്രശ്ശേരി, അമ്പിളി അശോകൻ, പഞ്ചായത്ത് അംഗങ്ങളായ ടി.വി സുരേഷ്, സി. എസ് അസീസ്, എ. ഡി ഉണ്ണികൃഷ്ണൻ, ജയ മുരളീധരൻ, വിജിത വിനോദ്, ലത ഗംഗാധരൻ,  ശോഭന സുരേഷ്, പഞ്ചായത്ത് സെക്രട്ടറി എം.പി നിസാമോൾ തുടങ്ങിയവർ പങ്കെടുത്തു.

date