Skip to main content

പാണ്ടൻ  ചിറ -മാലക്കുന്ന് നിവാസികൾക്ക് സഞ്ചാരയോഗ്യമായ വഴി ; മന്ത്രിയുടെ ഉറപ്പ്

കോട്ടയം: സഞ്ചാരയോഗ്യമായ വഴിക്കായി വാകത്താനം ഗ്രാമ പഞ്ചായത്തിലെ പാണ്ടൻ ചിറ -മാലക്കുന്ന് നിവാസികളുടെ ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് ചങ്ങനാശേരി താലൂക്ക് അദാലത്തിലൂടെ പരിഹാരം.  സഞ്ചാരയോഗ്യമായ വഴിയ്ക്കായി ഇവർ കയറി ഇറങ്ങാത്ത ഓഫീസുകളില്ല. വാകത്താനം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലാണ് മാലക്കുന്ന് പ്രദേശം. പത്ത് കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. വഴിക്കായുള്ള അവസാന മാർഗമായാണ് പ്രദേശവാസികൾ ചങ്ങനാശ്ശേരി താലൂക്ക്   അദാലത്തിലെത്തിയത്.  ഒരു മഴ പെയ്താൽ നടക്കാൻ പോലും കഴിയാത്ത   നിലവിലെ മൂന്നടി മൺറോഡ് അടിയന്തരമായി സഞ്ചാര യോഗ്യമാക്കി മാറ്റാനാണ് മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും നേതൃത്വം നൽകിയ അദാലത്ത് അധികൃതരോട് നിർദേശിച്ചത്.

date