Skip to main content
ലൈഫ് ഭവന പദ്ധതി: താക്കോൽ കൈമാറി

ലൈഫ് ഭവന പദ്ധതി: താക്കോൽ കൈമാറി

 

സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി  നിർമ്മിച്ച ലൈഫ് വീടിൻ്റെ താക്കോൽദാനം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ നിർവഹിച്ചു. 16ാം വാർഡിൽ നടന്ന ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ വി.പി ബിജു അധ്യക്ഷത വഹിച്ചു.

 ചടങ്ങിൽ  പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ, സുരേഷ് ഓടയിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

date