Skip to main content
നീന്തൽ പരിശീലനം  ആരംഭിച്ചു

നീന്തൽ പരിശീലനം  ആരംഭിച്ചു

 

മുക്കം നഗരസഭ എസ് എസ് എൽ സി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി നീന്തി വാ മക്കളേ എന്ന പേരിൽ അഗ്സത്യ മുഴി കടവിൽ നീന്തൽ പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടി  നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ അധ്യക്ഷത വഹിച്ചു.

യൂണിവേഴ്സിറ്റി കായാക്കിംഗ് ദേശീയ താരം സൂര്യ സി.ബി, മുക്കം ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ജയേഷ്, മിഥുൻ, ചാക്കോ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്പോട്സ് കൗൺസിലിൻ്റെ സർട്ടിഫിക്കറ്റ് നൽകും. പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർ ഡിവിഷൻ കൗൺസിലർമാരുമായി ബന്ധപ്പെടണം.
കൗൺസിലമാരായ പി.ജാഷില, എം.ടി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

date