Skip to main content

കരുതലും കൈത്താങ്ങും അ​ദാലത്ത്: സെബാസ്റ്റ്യന് തുണയായി സർക്കാർ

 

ഭിന്നശേഷിക്കാരനായ മകൻ ഷലേഹ് സെബ്സ്റ്റ്യന്റെ കൈപിടിച്ചാണ് മറിയാമ്മയും ഭർത്താവ് സെബാസ്റ്റ്യനും താമരശ്ശേരി കരുതലും കൈത്താങ്ങും അ​ദാലത്തിനെത്തിയത്. മുൻഗണന റേഷൻ കാർഡ് ലഭിക്കണമെന്ന സെബാസ്റ്റ്യന്റെ ആവശ്യം അദാലത്തിൽ സാധ്യമായി. അ​ദാലത്ത് വേദിയിൽ വച്ചുതന്നെ മകൻ 
ഷലേഹിന് മന്ത്രി മുഹമ്മദ് റിയാസ് മുൻ​ഗണന റേഷൻകാർഡ് കൈമാറി. ഈ കുടുംബത്തെ ചേർത്തുപിടിച്ച് എല്ലാം ശരിയാവും സർക്കാർ കൂടെയുണ്ട് എന്ന മന്ത്രിയുടെ വാക്ക് സെബാസ്റ്റ്യന് വലിയകരുത്താണ് നൽകിയത്. 

ഏഴ് വർഷം മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റ സെബാസ്റ്റ്യന് സഹായമില്ലാതെ നടക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. വാക്കറിന്റെ സഹായത്തോടെയാണ് സെബാസ്റ്റ്യൻ താമരശ്ശേരി താലൂക്ക് അദാലത്തിൽ‍ എത്തിയത്. ഭാര്യ മറിയാമ്മ തൊഴിലുറപ്പ് തൊഴിലാളിയാണ്. ഭിന്നശേഷിക്കാരനായ 28 വയസ്സുകാരൻ ഷലേഹ് പ്ലസ്ടു വിദ്യാർത്ഥിയാണ്.

date