Skip to main content

ചാത്തുക്കുട്ടി നായർക്ക് കൈത്താങ്ങായി താമരശ്ശേരി താലൂക്ക് അദാലത്ത്

 

സ്വന്തമായ വീട് എന്ന ആവശ്യവുമായാണ് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ എഴുപത്തി നാലുകാരൻ ചാത്തോത്ത് പുത്തൂർ ചാത്തുക്കുട്ടി നായർ താമരശ്ശേരി താലൂക്ക് അദാലത്തിൽ എത്തിയത്. 2020 ലൈഫ് പദ്ധതിയിൽ കൊടുത്ത അപേക്ഷയിൽ പ്രായം രേഖപ്പെടുത്താൻ വിട്ടുപോയതായിരുന്നു മുൻഗണന ലിസ്റ്റിൽ ഉൾപ്പെടാതെ പോയതിന്റെ കാരണം എന്ന് മനസിലാക്കിയ അദ്ദേഹം പരാതിയുമായി  അദാലത്തിലേക്ക് എത്തുകയായിരുന്നു.

കട്ടകൊണ്ട് കെട്ടിയ നിലംപൊത്താറായ വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന ചാത്തുകുട്ടി നായർക്ക് ആശ്വാസകമാകുന്നതായിരുന്നു കരുതലും കൈത്താങ്ങും അദാലത്ത്.
പരാതി അനുഭാവപൂർവം പരിഗണിച്ച അധികൃതർ അപേക്ഷയിൽ വയസ്സ് ചേർക്കാനും പ്രായാധിക്യം പരിഗണിച്ച് ലൈഫ് പദ്ധതിയിലെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്താനും തീരുമാനിച്ച വിവരം അദ്ദേഹത്തെ അറിയിച്ചു. മന്ത്രിമാർ ചേർന്ന് സ്മാർട്ട്‌ കാർഡും ചാത്തുകുട്ടി നായർക്ക് കൈമാറി.

date