Skip to main content

മാലിന്യമുക്തം നവകേരളം കാമ്പയിൻ ജനപ്രതിനിധികൾക്ക്  ശിൽപശാല

കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങൾക്കുള്ള ശിൽപശാല ഇന്ന് (മേയ് 5 ) ഉച്ചകഴിഞ്ഞ് രണ്ടിന് ബ്ലോക്ക് അടിസ്ഥാനത്തിൽ നടക്കും. ഏറ്റുമാനൂർ ബ്ലോക്കിലെ  ശിൽപശാല അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിലും കടുത്തുരുത്തി ബ്ലോക്കിലേത് കടപ്പൂരാൻ ഹാളിലും മറ്റ് ബ്ലോക്കുകളിലെ അതതു ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമാണ്  സംഘടിപ്പിക്കുന്നത്.   ശുചിത്വ മിഷൻ, നവകേരളം മിഷൻ,കില, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലുള്ള  ശിൽപശാലയിൽ ജില്ലാ - ബ്ലോക്ക് -ഗ്രാമപഞ്ചായത്തംഗങ്ങൾ പങ്കെടുക്കും.
 മൂന്നുഘട്ടങ്ങളിലായിട്ടാണ് പ്രസ്തുത കാമ്പയിൻ നടപ്പിലാക്കുന്നത്. ജൂൺ അഞ്ചോടെ ആദ്യഘട്ടവും ഒക്ടോബർ 31 ന് രണ്ടാംഘട്ടവും 2024 മാർച്ച് 30 ന്  മൂന്നാം ഘട്ടവും പൂർത്തീകരിക്കും. 100 ശതമാനം ഉറവിടത്തിൽതന്നെ തരംതിരിക്കൽ ,100 ശതമാനം അജൈവ മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം, ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കൽ, പൊതുഇടങ്ങളിലെ മാലിന്യക്കൂന നീക്കം ചെയ്യൽ, ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കൽ എന്നീ പ്രവർത്തനങ്ങളാണ് ജൂൺ 5 ന് മുമ്പായി പൂർത്തീകരിക്കുന്നത്. കാമ്പയിൻ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്ഥാപനതലത്തിലും വാർഡ്തലത്തിലും സംഘാടക സമിതി  രൂപീകരിക്കും.

date