Skip to main content
നാദാപുരത്ത് ലൈഫ് പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറി

നാദാപുരത്ത് ലൈഫ് പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറി

 

സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 20,000 വീടുകളുടെ താക്കോൽ കൈമാറുന്നതിനോട് അനുബന്ധിച്ച് നാദാപുരം ഗ്രാമ പഞ്ചായത്തിൽ അതിദരിദ്ര ഗുണഭോക്താവിന്റെ വീട് നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറി.

എട്ടാം വാർഡിലെ വളളിയാട്ട് കണ്ണൻ ,ജാനു എന്നിവരുടെ പണിപൂർത്തീകരിച്ച വീടിന്റെ താക്കോൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖിലാ മര്യാട്ട്  കൈമാറി. അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട അഞ്ചു ഗുണഭോക്താക്കൾക്കും ലൈഫ് പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിൽ വീട് ലഭിക്കും. നാല് ലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിലൂടെ ഗുണഭോക്താവിന് ധനസഹായം നൽകിയത് . 

വാർഡ് മെമ്പർ എ കെ ബിജിത്ത് അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി കെ നാസർ, എം സി സുബൈർ, ജനീത ഫിർദൗസ് ,മെമ്പർ പി പി ബാലകൃഷ്ണൻ, നിർവഹണ ഉദ്യോഗസ്ഥൻ വി ഇ ഒ ഐ അവിനാഷ്‌, വാർഡ് വികസന സമിതി കൺവീനർ സി അശോകൻ മാസ്റ്റർ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് എന്നിവർ സംസാരിച്ചു.

date