Skip to main content

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള  ഉപതിരഞ്ഞെടുപ്പ് മേയ് 30 ന്

കോട്ടയം: കോട്ടയം നഗരസഭയിലെ പുത്തൻതോട് , പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പെരുനിലം, മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട എന്നിവിടങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മേയ് 30 ന് രാവിലെ ഏഴ് മുതൽ വെകിട്ട് ആറ് വരെ നടക്കും. മേയ് 11 വരെ മത്സരിക്കുന്നതിന് നാമനിർദേശ പത്രിക നൽകാം. മേയ് 12ന് സൂക്ഷ്മപരിശോധന നടക്കും. മേയ് 15 ആണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. മേയ് 31നാണ് വോട്ടെണ്ണൽ. ഉപതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

date