Skip to main content

കാത്തിരിപ്പിന് അറുതി; ദേവിക്ക് ഇനി നികുതി അടയ്ക്കാം

 

വർഷങ്ങളായി സ്വന്തം സ്ഥലത്തിന് നികുതി ഒടുക്കാന്‍ കഴിയാതിരുന്ന കാന്തലാട് വില്ലേജിലെ ദേവിക്ക് ഇനി നികുതി അടച്ച് ആനുകൂല്യങ്ങള്‍ നേടാം. കരുതലും കൈത്താങ്ങും താമരശ്ശേരി താലൂക്ക്തല അദാലത്തിലാണ് പ്രശ്നത്തിന് പരിഹാരമായത്. 

ഇയ്യാട് സ്വദേശി ദേവിയുടെ കൈവശമുളള 65 സെന്റ് സ്ഥലത്തിന് നികുതി ഒടുക്കാന്‍ കഴിയാത്തതിനാല്‍ വിവിധ ആനുകൂല്യങ്ങളും ഔദ്യോഗിക ഇടപാടുകളും നടത്താനാകാതെ  കഷ്ടപ്പെടുകയായിരുന്നു ഇതുവരെയും.
പരാതി പരിശോധിച്ച ശേഷം കാന്തലാട് വില്ലേജ് ഓഫീസർക്ക് തഹസിൽദാരുടെ ശുപാർശയനുസരിച്ച് നികുതിയൊടുക്കാനുളള അനുമതി നല്‍കാൻ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി.

date