Skip to main content

പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോട്ടയം : കരൂർ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള   പഠനോപകരണങ്ങളുടെ വിതരണം  ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  മഞ്ജു ബിജു ഉദ്ഘാടനം ചെയ്തു. 2022-2023 വാർഷിക ഫണ്ടിൽനിന്ന് 2,50,000 രൂപ ചെലവിൽ 50 വിദ്യാർഥികൾക്കാണ്  പഠനോപകരണങ്ങളായ മേശയും കസേരയും വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തങ്കണത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്  ബെന്നി വർഗ്ഗീസ് മുണ്ടത്താനം, ഗ്രാമപഞ്ചായത്തംഗങ്ങളായ ആനിയമ്മ ജോസ്, അഖില അനിൽകുമാർ, പ്രിൻസ് അഗസ്റ്റിൻ, സീനാ ജോൺ, വൽസമ്മ തങ്കച്ചൻ, മോളി റ്റോമി, ലിന്റൺ ജോസഫ്, സ്മിത ഗോപാലകൃഷ്ണൻ, ലിസമ്മ റ്റോമി, പ്രേമ കൃഷ്ണസ്വാമി, ഗിരിജ ജയൻ, സാജു ജോർജ്, വലവൂർ ഗവൺമെന്റ് യു.പി. സ്‌കൂൾ  ഹെഡ്മാസ്റ്റർ എൻ. വൈ. രാജേഷ് എന്നിവർ പങ്കെടുത്തു

date