Skip to main content

ആശ്വാസമായി അദാലത്ത്; ബിന്ദുവിനും പത്മിനിക്കും വീട് ലഭിക്കും

 

സ്വന്തമായി ഒരു വീടെന്നത് ബിന്ദുവിന്റെയും പത്മിനിയുടെയും സ്വപ്നമായിരുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാനാവശ്യമായ നടപടി പ്രതീക്ഷിച്ചാണ് പത്മിനി മാനസിക വെല്ലുവിളി നേരിടുന്ന സഹോദരി ബിന്ദുവിനോടൊപ്പം കരുതലും കൈത്താങ്ങും താലൂക്ക് അദാലത്ത്‌ വേദിയിൽ എത്തിയത്.

പുതുപ്പാടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കിനാലൂർ എസ്റ്റേറ്റ് പാടിയിലെ ക്ഷയിച്ച് പൊളിയാറായ വീട്ടിലാണ് വർഷങ്ങളായി പത്മിനിയും കുടുംബവും  മാനസിക വെല്ലുവിളി നേരിടുന്ന സഹോദരി ബിന്ദുവുമായി കഴിയുന്നത്. സർക്കാരിൽനിന്ന് സഹായം കിട്ടിയാൽ മാത്രമേ ഇവർക്ക് സ്വന്തമായി വീട് നിർമിക്കാൻ സാധിക്കൂ.

അടച്ചുറപ്പുളള വീടെന്ന മോഹവുമായി എത്തിയ ബിന്ദുവിനും പത്മിനിക്കും വീട് ലഭിക്കും. കുടുംബത്തിന്‍റെ സ്ഥിതി ചോദിച്ചറിഞ്ഞ റവന്യു വകുപ്പ് മന്ത്രി കെ രാജൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. തങ്ങൾക്ക് പുതിയ വീട് നൽകാനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പത്മിനി പറഞ്ഞു.

date