Skip to main content

ലൈഫ് ഭവന പദ്ധതി: താക്കോൽ ദാനം നടത്തി

കോട്ടയം : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് 2020 പദ്ധതി പ്രകാരം പണി പൂർത്തീകരിച്ച ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ ദാനവും  നടന്നു. വെളിയന്നൂർ വരിയ്ക്കാനിയ്ക്കൽ കോളനിയിൽ പറപ്പിള്ളിൽ ഓമന രാധാകൃഷ്ണന്റെ വസതിയിൽ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി  ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജോൺസൺ പുളിക്കീൽ, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, വൈസ് പ്രസിഡന്റ്  തങ്കമണി, ബ്ലോക്ക് പഞ്ചായത്തംഗം രാജു ജോൺ ചിറ്റേത്ത്, സ്ഥിരം സമിതി അധ്യക്ഷരായ ജിമ്മി ജെയിംസ്, അർച്ചന രതീഷ്, ജോമോൻ ജോണി,  ഗ്രാമപഞ്ചായത്തംഗങ്ങളായ ജിൻസൺ ജേക്കബ്,  ബിന്ദു ഷിജു,  അനുപ്രിയ സോമൻ,  ബിന്ദു സുരേന്ദ്രൻ,  ഉഷ സന്തോഷ്,  ജിനി ചാക്കോ എന്നിവർ പങ്കെടുത്തു.

date