Skip to main content
ലൈഫ് പദ്ധതിയിലൂടെ ഒരുക്കിയ ഭവനത്തിന്റെ താക്കോൽ ദാനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു നിർവഹിച്ചു.

ലൈഫ് പദ്ധതിയിലൂടെ വീടൊരുങ്ങി

കൊരട്ടി പഞ്ചായത്തിലെ വാലുങ്ങാമുറി നെടുംപറമ്പിൽ ചന്ദ്രൻ  രാധ ദമ്പതിമാർക്ക് ഇനി ആശ്വാസത്തോടെ തല ചായ്ക്കാം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി ലൈഫ് പദ്ധതിയിലൂടെ ഒരുക്കിയ ഭവനത്തിന്റെ താക്കോൽദാന ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു നിർവ്വഹിച്ചു. കുടിലുകളില്ലാത്ത കൊരട്ടി എന്ന സ്വപ്നത്തിന്റെ  46 - മത് വീടാണ് ലൈഫിലൂടെ കൈമാറിയത്. കൂടാതെ 2022-23 വർഷത്തിൽ ലൈഫ് പദ്ധതിയിലൂടെ പുതിയതായി അനുവദിച്ച 40 വീടുകൾ  നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ.കെ.ആർ.സുമേഷ്, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ഉഷാദേവി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date