Skip to main content
വേലൂർ ഗ്രാമപഞ്ചായത്തിൽ നടത്തിയ  ശില്പശാല ജില്ല പഞ്ചായത്തംഗം ജലീൽ ആദൂർ ഉദ്ഘാടനം ചെയ്യുന്നു

ശില്പശാല സംഘടിപ്പിച്ചു

വേലൂർ ഗ്രാമപഞ്ചായത്തിൽ ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികളുടെ ഭാഗമായുള്ള ശുചിപൂർണ്ണ ജില്ലാ പദ്ധതിയുടെ  ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും നേതൃത്വത്തിൽ ശുചിത്വ മിഷൻ വഴി ജില്ലയിലെ 29 ജില്ലാ ഡിവിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 29 ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടം ശുചിപൂർണ പദ്ധതി നടപ്പിലാക്കുന്നത്.

ശില്പശാല ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഷോബി അധ്യക്ഷനായി. ടി.കെ.മനോജ് കുമാർ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കർമല ജോൺസൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിമല നാരായണൻ, ബിന്ദു ശർമ, സി ഡി സൈമൺ, വിജിനി ഗോപി, ശുചിത്വമിഷൻ റിസോഴ്സ്പേഴ്സൺ നിനിമ അഭിലാഷ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date