Skip to main content

ടെണ്ടറുകൾ ക്ഷണിച്ചു

ജില്ലാ സാമൂഹ്യ നീതി ഓഫീസിലേക്ക് ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം 2023 - 24 സാമ്പത്തിക വർഷത്തിലേക്ക് 2023 മെയ് മുതൽ 2024 മാർച്ച് 31 വരെ  പ്രതിമാസം 30000 രൂപ നിരക്കിൽ വാടകയ്ക്ക് ലഭിക്കുവാൻ വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടർ ഫോമുകൾ ഓഫീസിൽ ലഭ്യമാണ്. ടെണ്ടറുകൾ മെയ് 15 വൈകീട്ട് മൂന്ന് മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ - 0487 2321702

date