Skip to main content

ഭിന്നശേഷി കമ്മീഷൻ ഉത്തരവു പുറപ്പെടുവിച്ചു

        പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ റോഡ്സ് ഡിവിഷനു കീഴിൽ നിലവിലുള്ള പാർട്ട് ടൈം സ്വീപ്പറുടെ സ്ഥിരം തസ്തികയിൽ ഭിന്നശേഷി സംവരണം പാലിക്കാതെ നിയമനം നടത്തരുതെന്നും എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസിൽ നിന്നും ലഭിച്ച ഉദ്യോഗാർഥികളുടെ പട്ടികയിൽ ഭിന്നശേഷി സംവരണ വിഭാഗങ്ങളിലെ ആദ്യ വിഭാഗമായ കാഴ്ചപരിമിതിയിൽപ്പെടുന്ന ഉദ്യോഗാർഥിക്കു നിയമനം നൽകണമെന്നും മൂവാറ്റുപുഴ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്കും, എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർക്കും നിർദ്ദേശം നൽകി സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ഉത്തരവായി.

പി.എൻ.എക്‌സ്. 2025/2023

date