Skip to main content

മണക്കടവ് വിയറില്‍ 7229.05 ദശലക്ഷം ഘനയടി ജലം: കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 20.95 ദശലക്ഷം അടി ജലം

മണക്കടവ് വിയറില്‍ 2022 ജൂലൈ ഒന്ന് മുതല്‍ 2023 മെയ് മൂന്ന് വരെ 7229.05 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 20.95 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണനില ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന കണക്ക്. ലോവര്‍ നീരാര്‍-109.70 (107.35), തമിഴ്നാട് ഷോളയാര്‍-496.32 (670.26), കേരള ഷോളയാര്‍-3264 (782), പറമ്പിക്കുളം-6373.13 (12,549.71), തൂണക്കടവ്-437.74 (556.48), പെരുവാരിപ്പള്ളം-466.33 (619.70), തിരുമൂര്‍ത്തി-796.39 (904.64), ആളിയാര്‍- 876.26 (1563.05).

date