Skip to main content

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി പരീക്ഷ മാറ്റിവച്ചു

 

പട്ടികവര്‍ഗ വികസന ഓഫീസ് പട്ടികവര്‍ഗ യുവതീ-യുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിനായി ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് മെയ് ആറിന് മലമ്പുഴ ആശ്രമം സ്‌കൂളില്‍ നടത്താനിരുന്ന എഴുത്തുപരീക്ഷ മെയ് 22-ലേക്ക് മാറ്റിവച്ചു. അന്നേദിവസം രാവിലെ 11 മുതല്‍ 12.15 വരെ മലമ്പുഴ ആശ്രമം സ്‌കൂളില്‍ പരീക്ഷ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ചവര്‍ രാവിലെ 10 നകം സ്‌കൂളില്‍ എത്തണമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505383.

date