Skip to main content

കുടിശ്ശിക അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി 

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ക്ഷേമനിധി കുടിശ്ശിക 9 ശതമാനം പലിശ സഹിതം അടയ്ക്കുന്നതിനും കേരളാ ആട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളില്‍ കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് പലിശ
സഹിതം കുടിശ്ശിക ഒടുക്കുന്നതിനുമുള്ള സമയപരിധി 2023 മെയ് 31 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ ഓഫീസറുമായി ബന്ധപ്പെടുക. ഫോണ്‍: 04862 220308.

date