Skip to main content

വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

കേരള ജല അതോറിറ്റി പൈനാവ് പി എച്ച് സബ് ഡിവിഷന്‍ കാര്യാലയത്തിന് കീഴില്‍ വരുന്ന ജല ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വോളന്റിയര്‍മാരെ നിയമിക്കുന്നു. വാഴത്തോപ്പ്, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് 179 ദിവസത്തില്‍ കവിയാത്ത കാലയളവിലേക്കാണ് നിയമനം. 631 രൂപ ദിവസ വേതനം അടിസ്ഥാനത്തിലാണ് ഐഎംഐഎസ് കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നത്. സിവില്‍, മെക്കാനിക്കല്‍ എഞ്ചനീയറിങ്ങില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ജല വിതരണ രംഗത്ത് പ്രവൃത്തിപരിചയവും അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള ജല അതോറിറ്റി പി എച്ച് സബ് ഡിവിഷന്‍ പൈനാവ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ഈ മാസം 8 ന് രാവിലെ 10 ന് ആവശ്യമായ രേഖകളുമായി ഹാജരാകണം. സ്വന്തമായി ഇരുചക്ര വാഹനമുള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547638430.

date