Skip to main content

അനെര്‍ട്ടില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു  

ഡിപ്ലോമ/എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്‍ഥികള്‍ക്ക് സൗരോര്‍ജ്ജ മേഖലയില്‍ അനെര്‍ട്ട് നടത്തുന്ന ഇന്റേണ്‍ഷിപ്പ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നിവയില്‍  ഡിപ്ലോമ/ ബി ഇ/ ബിടെക്ക് അടിസ്ഥാന യോഗ്യതയുള്ളവര്‍ക്കും പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് പരിശീലനം ലഭിക്കുക. ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്ക് 177 രൂപയും ബി ഇ / ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് 295 രൂപയും രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. അനെര്‍ട്ടിന്റെ http://www.anert.gov.in/ എന്ന് വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2023 മെയ് 2. വിശദവിവരങ്ങള്‍ക്ക് ഫോണ്‍-18004251803. ഇ-മെയില്‍: anerttraining2023@gmail.com. 

date