Skip to main content

പ്രീമെട്രിക് ഹോസ്റ്റല്‍ അഡ്മിഷന്‍ ആരംഭിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ പത്തനംതിട്ട കല്ലറ കടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2023-24 അധ്യയനവര്‍ഷം അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് കുട്ടികള്‍ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. പട്ടികജാതിവിഭാഗം, പട്ടികവര്‍ഗവിഭാഗം, പിന്നോക്കവിഭാഗം ,ജനറല്‍വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം. എല്ലാ ആധുനിക, അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റലില്‍ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വിഷയങ്ങള്‍ക്കും  പ്രത്യേക അധ്യാപകരുടെ സേവനം ഉണ്ടായിരിക്കും. എല്ലാദിവസവും ട്യൂഷന്‍ സംവിധാനവും ലൈബ്രറി സേവനവും രാത്രികാലപഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ സേവനവും ലഭിക്കും. ശാരീരികആരോഗ്യത്തിനായുള്ള കായിക ഉപകരണങ്ങളും മാനസിക ആരോഗ്യത്തിനായുള്ള കൗണ്‍സിലിങ്ങും ലഭിക്കും. മെനു അനുസൃതമായ സമീകൃത ആഹാരം സ്‌കൂള്‍, ഹോസ്റ്റല്‍ യൂണിഫോമുകള്‍, കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന എന്നിവ ലഭിക്കും. പോക്കറ്റ്മണി, സ്റ്റേഷനറി സാധനങ്ങള്‍, യാത്രക്കൂലി മുതലായവക്ക് മാസം തോറും നിശ്ചിത തുക അനുവദിക്കും. കോവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസനഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍-9544788310, 8547630042. ഇമെയില്‍ - scdoelanthoor42@gmail.com.  

date