Skip to main content
കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തിലെ ആദ്യ അപേക്ഷകയായിരുന്ന പി. ജയന്തിക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജും വ്യവസായ മന്ത്രി  പി.  രാജീവും ചേര്‍ന്ന്്   ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റി നല്‍കിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യുന്നു

മല്ലപ്പള്ളി താലൂക്ക് അദാലത്തില്‍ ജയന്തിയിലൂടെ വിജയത്തുടക്കം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തിലെ ആദ്യ അപേക്ഷകയായിരുന്നു പി. ജയന്തി. ജയന്തിയുടെ മൂന്നു പരാതികള്‍ക്കും പരിഹാരം കണ്ടു കൊണ്ടാണ് അദാലത്ത് ആരംഭിച്ചത്. റേഷന്‍ കാര്‍ഡ് വിഭാഗം ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച ജയന്തിക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജും വ്യവസായ മന്ത്രി  പി.  രാജീവും ചേര്‍ന്നാണ് പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്തത്.
സ്വന്തമായി വീടില്ലെന്ന പരാതിയിലും മന്ത്രി പരിഹാരം കണ്ടു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുവാന്‍ തീരുമാനമായി. ഭര്‍ത്താവ് മരിച്ച് ഏഴുവര്‍ഷം കഴിഞ്ഞിട്ടും പുനര്‍വിവാഹം കഴിക്കാഞ്ഞതിനാലും വിധവ പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യവും അദാലത്ത് പരിഗണിച്ചു. പഞ്ചായത്ത് സെക്രട്ടറി അപേക്ഷ പരിഗണിച്ച് നടപടി എടുക്കുവാനും തീരുമാനമായി.17 വര്‍ഷമായി മല്ലപ്പള്ളി മാരിക്കല്‍ കരിമ്പോലില്‍ സ്വദേശിനിയാണ് ജയന്തി. 17 വര്‍ഷം മുന്‍പാണ് ജയന്തി ഭര്‍ത്താവുമായി ഊട്ടിയാല്‍ നിന്നെത്തി മല്ലപ്പള്ളിയില്‍ താമസമാക്കിയത്. വീട്ടുജോലിയാണ് ഇവരുടെ ഏക വരുമാനമാര്‍ഗം.  
 

date