Skip to main content

ജില്ലയിലെ പുതിയ ടൂറിസം സർക്യൂട്ടുകൾ കണ്ടെത്തുന്നതിന്  ഒരുങ്ങി   ടൂറിസം പ്രൊമോഷൻ കൗൺസിൽ

 

ജില്ലയിലെ പുതിയ ടൂറിസം  സർക്യൂട്ടുകൾ കണ്ടെത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനമായി.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ 
( ഡി ടി പി സി) നിര്‍വാഹക സമിതിയും ഭരണ സമിതിയും പുന സംഘടിപിച്ചതിനെ തുടര്‍ന്ന് നടന്ന യോഗത്തിലാണ് തീരുമാനം.

  ഡി ടി പി സി യുടെ കീഴിലുള്ള  പ്രോജക്ടുകളിൽ വേണ്ട നവീകരണ പ്രവർത്തനങ്ങൾ നടത്താൻ യോഗത്തിൽ ചർച്ച ചെയ്തു.  ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷിന്റെ അധ്യക്ഷതയിൽ    ചേര്‍ന്ന യോഗത്തില്‍ ഡിടിപിസി എക്സിക്യൂട്ടീവ് മെമ്പര്‍മാരായ കെ ജെ മാക്സി  എം എൽ എ, പി വി ശ്രീനിജൻ  എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ഉല്ലാസ് തോമസ് ,  കൊച്ചിന്‍ കോര്‍പ്പറേഷന്‍ വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍മാന്‍ പി ആർ റെനിഷ്  , ജോർജ് ഇടപരത്തി, ടി കെ ഷബീബ്,  കെ എസ് രാധാകൃഷ്ണൻ, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ലീജ തോമസ് ബാബു, പ്രസ് ക്ലബ്ബ് പ്രതിനിധി  ടി ആർ അനിൽ കുമാർ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത് കുമാർ ,സബ് ഇൻസ്പെക്ടർ പോലീസ് കെ ജി സാജൻ,റെയിഞ്ച് ഫോറസ്റ്റ് ഓഫീസർഅജിത് കുമാർ ,     ഡിടിപിസി സെക്രട്ടറി ശ്യാം കൃഷ്ണൻ പിജി എന്നിവർ പങ്കെടുത്തു.

date