Skip to main content

ഹോസ്റ്റൽ നടത്തുന്നതിന് വാടകയ്ക്ക് കെട്ടിടം ആവശ്യമുണ്ട്

 

പട്ടികജാതി വികസന വകുപ്പിന് ജില്ലയിൽ പുതുതായി വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ആരംഭിക്കുന്നതിന് വാടകയ്ക്ക് കെട്ടിടം ആവശ്യമുണ്ട്. എറണാകുളം നഗര പരിധിയിൽ 5000 ചതുരശ്ര  അടി വലുപ്പത്തിൽ കുറയാത്തതും വെളളം, വൈദ്യുതി, ഗതാഗത സൗകര്യം എന്നിവ ലഭ്യമായിട്ടുള്ള കെട്ടിടമാണ് ആവശ്യമുള്ളത്. അത്തരത്തിലുള്ള കെട്ടിടം വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ളവർ ജില്ലാ പട്ടികജാതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ: 0484 2422256

date