Skip to main content

കെ ഫോൺ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 5 ന്

 

ജില്ലയിൽ 14 നിയോജക മണ്ഡലങ്ങളിലും മണ്ഡലാടിസ്ഥാനത്തിൽ ഉദ്ഘാടനം സംഘടിപ്പിക്കും

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ ഫോൺ ) സംസ്ഥാന തല ഉദ്ഘാടനനോടനുബന്ധിച്ച് ജൂൺ അഞ്ചിന് 
ജില്ലയിൽ 14 നിയോജക മണ്ഡലങ്ങളിലും മണ്ഡലാടിസ്ഥാനത്തിൽ ഉദ്ഘാടനം സംഘടിപ്പിക്കും. അന്ന് ഉച്ചയ്ക്ക് മൂന്നിന് പരിപാടികൾ ആരംഭിക്കും. സംസ്ഥാന തല ഉദ്ഘാടനം അന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും.

മണ്ഡലാടിസ്ഥാനത്തിലെ പരിപാടികളുടെ ഇതുവരെയുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേർന്നു. എഡിഎം എസ്.ഷാജഹാൻ, തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷർ, സെക്രട്ടറിമാർ, കെ ഫോൺ ജില്ലാ കോ ഓഡിനേറ്റർ, ഇൻഫർമേഷൻ കേരള മിഷൻ(ഐ.കെ.എം) പ്രതിനിധികൾ, കെ എസ് ഇ ബി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഇന്റർനെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ചുകൊണ്ട്, സാർവത്രിക ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോൺ).

date