Skip to main content

കളമശേരി നഗര കുടുംബാരോഗ്യകേന്ദ്രത്തിന്‌ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌ 

 

കളമശേരി നഗര കുടുംബാരോഗ്യകേന്ദ്രത്തിന്‌  നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌  അംഗീകാരം ലഭിച്ചു. ഒ.പി., ലാബ്, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ശുചിത്വം, സൗകര്യങ്ങള്‍, ഗുണമേന്മ, രോഗീ സൗഹൃദം എന്നിവ വിലയിരുത്തിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്. കളമശേരി നഗര  കുടുംബാരോഗ്യകേന്ദ്രത്തിന്‌ ഈ വിഭാഗങ്ങളിൽ 91.20 ശതമാന സ്കോർ ലഭിച്ചു. 

ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. എപ്രിൽ 24, 25 തീയതികളിലാണ്‌  കേന്ദ്രസംഘത്തിന്റെ മൂല്യനിര്‍ണയം നടന്നത്.

 നഗരപ്രദേശങ്ങളിലെ ആരോഗ്യസേവനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ദേശീയ നഗരാരോഗ്യദൗത്യത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നുവരികയാണ്‌. കൊച്ചി കോർപ്പറേഷൻ, കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ നഗരസഭകളിലായി 16 നഗര ആരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ആറ്‌ ആരോഗ്യസ്ഥാപനങ്ങൾ എൻ ക്യു എ എസ് അംഗീകാരം ഇതിനകം തന്നെ നേടിയിട്ടുണ്ട്. മറ്റുള്ളവയെയും എൻ ക്യു എ എസ് നേടാനുതകുന്ന വിധത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ നിഖിലേഷ് മേനോൻ പറഞ്ഞു.

date