Skip to main content

അടിയന്തരമായി പഞ്ചായത്ത് കമ്മിറ്റി വിളിച്ചു കൂട്ടി സാഹചര്യങ്ങൾ വിലയിരുത്തണം -മന്ത്രി ജി. സുധാകരൻ

കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ  ജലനിരപ്പ് ഉയരാനുള്ള അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കമ്മറ്റികൾ വിളിച്ചുകൂട്ടി ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാനും ആവശ്യങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനും ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി ജി.സുധാകരൻ പറഞ്ഞു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് കളക്‌ട്രേറ്രിൽ ചേർന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചെങ്ങന്നൂർ താലൂക്കിലെ ആല ഒഴികെയുള്ള എല്ലായിടവും ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. മാന്നാർ, കുട്ടനാട് താലൂക്കിലെ മുഴുവൻ പ്രദേശങ്ങൾ, അമ്പലപ്പുഴ ടൗൺ കിഴക്കുഭാഗം, ചെറുതന, വീയപുരം, കരുവാറ്റ, കുമാരപുരം, പുന്നപ്ര ചില ഭാഗങ്ങൾ,  മാവേലിക്കര, തഴക്കര, കണ്ഠമംഗലം  തുടങ്ങി മിക്ക പ്രദേശങ്ങളിലും വെള്ളം ഉയരാനാണ് സാധ്യത. ഇവിടങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും  റവന്യൂ വകുപ്പും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

date