Skip to main content

പ്രളയം പ്രത്യേക പത്രക്കുറിപ്പ്‌

ജില്ലാ ഭരണകൂടം നേവിയുടെ സഹായം തേടി

 

കുട്ടനാടും അപ്പർകുട്ടനാട് മേഖലകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം നേവിയുടെ സഹായം തേടിയതായി ജില്ലാ കളക്ടർ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നാൽപ്പത് പേരെ ജില്ലയിൽ വിന്യസിപ്പിച്ചു.  ഇൻഡോ ടിബറ്റൻ  ബോർഡർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.  മുട്ടാർ,  മങ്കൊമ്പ് എന്നിവിടങ്ങളിൽനിന്ന് വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കുന്നുണ്ട്.  കൈനകരി നോർത്ത് , സൗത്ത് വില്ലേജുകളിലെ ജനങ്ങളെ വെള്ളം കയറിയ ഭാഗങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്നതിന് രണ്ടു  ഹൗസ് ബോട്ടുകൾ ഏർപ്പാടാക്കി.

സരസ് മേള: കലാപരിപാടികൾ മാറ്റി

രണ്ടുദിവസമായി തുടരുന്ന കനത്ത മഴമൂലം ചെങ്ങന്നൂരിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ 15, 16 തിയതികളിലെ കലാപരിപാടികളും സെമിനാറുകളും മാറ്റിവച്ചു.  എന്നാൽ രാജ്യത്തിൻറെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സംരംഭകരുടെ സ്റ്റാളുകളും ഫുഡ് കോർട്ടും മാത്രം പ്രവർത്തിക്കും.

റോഡ് വക്കിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ ഉത്തരവ്

റോഡ് വക്കിൽ അപകരമായേക്കാവുന്ന വിധം നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചുനീക്കാൻ നടപടിയെടുക്കണമെന്ന് ജില്ലാകളക്ടർ ദേശീയപാതാവിഭാഗത്തിനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. 

നീരേറ്റുപുറം കുതിരച്ചാൽ കോളനിയിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്നു

നീരേറ്റുപുറം കുതിരച്ചാൽ കോളനിയിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്നു. അഞ്ചുകുടുംബങ്ങളെ എൻ.ഡി.ആർ.എഫ് ആണ് ഒഴിപ്പിച്ചത്. 30 കുടുംബങ്ങളാണ് കോളനിയിലുള്ളത്. ഒഴിപ്പിച്ചവരെ ചക്കുളത്തുകാവ് ക്ഷേത്രം ഹാളിലേക്ക് മാറ്റി. കക്തമായ ഒഴുക്കുള്ളതിനാൽ ഒഴിപ്പിക്കലിന് താമസം നേരിടുന്നു.

date