Skip to main content

സ്‌കോള്‍ കേരള: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന തിയതികള്‍ ക്രമീകരിച്ചു

 

സ്‌കോള്‍-കേരള മുഖേനയുള്ള ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് പിഴ കൂടാതെ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാനുള്ള തിയതി ആഗസ്റ്റ് 18 വരെ നീട്ടി. ആഗസ്റ്റ് 23 വരെ 60 രൂപ പിഴയോടെയും ഫീസടയ്ക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും മറ്റ് വിശദവിവരങ്ങള്‍ക്കും www.scolekerala.org ല്‍ ലഭിക്കും.  ഫോണ്‍: 0471 2342950, 2342271, 2342369.

പി.എന്‍.എക്‌സ്.3617/18

date