Skip to main content

തദ്ദേശ  ഉപതിരഞ്ഞെടുപ്പ്   ഫലം – എല്‍.ഡി.എഫ്-7, യു.ഡി.എഫ്-7, എൻ.ഡി.എ-1, സ്വതന്ത്രൻ-4 

സംസ്ഥാനത്ത് ഇന്നലെ (മേയ് 30) നടന്ന 19 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. എൽ.ഡി.എഫ്. ഏഴും യു.ഡി.എഫ്. ഏഴും എൻ.ഡി.എ. ഒന്നും സ്വതന്ത്രർ നാലും വാർഡുകളിൽ വിജയിച്ചു.

എൽ.ഡി.എഫ്. കക്ഷി നില  -  7 - (സി.പി.ഐ (എം) 6, സി.പി.ഐ. 1)                 

യു.ഡി.എഫ്. കക്ഷി നില     -  7 -  (ഐ.എൻ.സി. (ഐ) 6,  ഐ.യു.എം.എൽ  1)

എൻ.ഡി.എ. കക്ഷി നില      -  1  -  (ബി.ജെ.പി  1)

സ്വതന്ത്രർ                      -  4

ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില - എൽ.ഡി.എഫ് എട്ട്,  യു.ഡി.എഫ് ഏഴ്, എൻ.ഡി.എ രണ്ട്,  ജനപക്ഷം (സെക്കുലർ) ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു.  

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം.

ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോസ്ഥർക്ക് 30 ദിവസത്തിനകം നല്‍കണം. ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും മുനിസിപ്പാലിറ്റി കോർപ്പറേഷൻ സ്ഥാനാർത്ഥികൾ ജില്ലാ കളക്ടർക്കുമാണ് ചെലവ് കണക്ക് സമർപ്പിക്കേണ്ടത്.  ഇതിനായി www.sec.kerala.gov.in സൈറ്റിൽ ഓൺലൈൻ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.

ക്രമ നം.

ജില്ല

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും

നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും

സിറ്റിംഗ് സീറ്റ്

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി

പാർട്ടി/
മുന്നണി

ഭൂരി പക്ഷം

1

തിരുവനന്തപുരം

സി 01  തിരുവനന്തപുരം  മുനിസിപ്പൽ കോർപ്പറേഷൻ

18-മുട്ടട

CPI(M)

അജിത് രവീന്ദ്രൻ

CPI(M)

203

2

തിരുവനന്തപുരം

ജി 56 പഴയകുന്നുമ്മേൽ  ഗ്രാമ പഞ്ചായത്ത്

10- കാനാറ

INC

അപര്‍ണ ടീച്ചർ

INC

12

3

കൊല്ലം

ജി 29 അഞ്ചൽ ഗ്രാമപഞ്ചായത്ത്

14-തഴമേൽ

BJP

ജി.സോമരാജൻ

CPI

264

4

പത്തനംതിട്ട

ജി 38 മൈലപ്ര

ഗ്രാമ പഞ്ചായത്ത്

05-പഞ്ചായത്ത് വാർഡ്

CPI(M)

ജെസി വര്‍ഗീസ്

INC

76

5

ആലപ്പുഴ

എം 15 ചേർത്തല മുനിസിപ്പൽ കൗൺസിൽ

11-മുനിസിപ്പൽ ഓഫീസ്

Independent

എ. അജി

Independent

310

6

കോട്ടയം

എം 17  കോട്ടയം   മുനിസിപ്പൽ കൗൺസിൽ

38-പുത്തൻതോട്

INC

സൂസൻ കെ സേവ്യർ

INC

75

7

കോട്ടയം

ജി 62 മണിമല
ഗ്രാമ പഞ്ചായത്ത്

06-മുക്കട

CPI(M)

സുജാ ബാബു

CPI(M)

127

8

കോട്ടയം

ജി 36 പൂഞ്ഞാർ
ഗ്രാമ പഞ്ചായത്ത്

01-പെരുന്നിലം

Janpaksham Secular

ബിന്ദു അശോകൻ

CPI(M)

12

9

എറണാകുളം

ജി 55 നെല്ലിക്കുഴി
ഗ്രാമ പഞ്ചായത്ത്

06-തുളുശ്ശേരിക്കവല

BJP

അരുണ്‍ സി ഗോവിന്ദൻ

CPI(M)

99

10

പാലക്കാട്

ജി 54 പെരിങ്ങോട്ടുകുറിശ്ശി
ഗ്രാമ പഞ്ചായത്ത്

08-ബമ്മണ്ണൂർ

INC

ഭാനുരേഖ.ആർ

Independent

417

11

പാലക്കാട്

ജി 66 മുതലമട 
ഗ്രാമ പഞ്ചായത്ത്

17-പറയമ്പള്ളം

CPI(M)

മണികണ്ഠൻ.ബി

Independent

124

12

പാലക്കാട്

ജി 19 ലെക്കിടി പേരൂർ
ഗ്രാമ പഞ്ചായത്ത്

10-അകലൂർ ഈസ്റ്റ്

CPI(M)
Independent

മണികണ്ഠൻ മാസ്റ്റർ

Independent

237

13

പാലക്കാട്

ജി 36.കാഞ്ഞിരപ്പുഴ 
ഗ്രാമ പഞ്ചായത്ത്

03-കല്ലമല

CPI

ശോഭന

BJP

92

14

പാലക്കാട്

ജി.33 കരിമ്പ 
ഗ്രാമ പഞ്ചായത്ത്

01-കപ്പടം

INC

 നീതു സുരാജ്

 INC

189

15

കോഴിക്കോട്

ജി 45 ചെങ്ങോട്ടുകാവ്
ഗ്രാമ പഞ്ചായത്ത്

07-ചേലിയ ടൗൺ

 INC

അബ്ദുള്‍ ഷുക്കൂർ

 INC

112

16

കോഴിക്കോട്

ജി 58 പുതുപ്പാടി 
ഗ്രാമ പഞ്ചായത്ത്

05-കണലാട്

 INC

അജിത മനോജ്

CPI(M)

154

17

കോഴിക്കോട്

ജി 13 വേളം
ഗ്രാമ പഞ്ചായത്ത്

11-കുറിച്ചകം

CPI(M)

പി.എം.കുമാരൻ മാസ്റ്റർ

CPI(M)

126

18

കണ്ണൂർ

സി 06 കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ

14-പള്ളിപ്രം

IUML

എ.ഉമൈബ

IUML

1015

19

കണ്ണൂർ

ജി 01 ചെറുതാഴം
ഗ്രാമ പഞ്ചായത്ത്

16-കക്കോണി

CPI(M)

യു.രാമചന്ദ്രൻ

 INC

80

 

പി.എൻ.എക്‌സ്. 2430/2023

date