Skip to main content

സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ ഡിസ്പോസല്‍ യൂണിറ്റുകളൊരുക്കി പുനലൂര്‍ നഗരസഭ

ആര്‍ത്തവ കാലഘട്ടത്തിലെ ശുചിത്വവും സുരക്ഷിതത്വവും ഓരോ പെണ്‍കുട്ടികളുടെയും അവകാശമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് പുനലൂര്‍ നഗരസഭ അത്യാധുനിക പ്രകൃതി സൗഹൃദ സാനിറ്ററി നാപ്കിന്‍ ഡിസ്പോസല്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നു. 10 ലക്ഷത്തോളം രൂപ ചെലവഴിച്ച് പുനലൂര്‍ നഗരസഭാ പരിധിയിലെ ഒന്‍പത് സ്‌കൂളുകളിലായി 27 അത്യാധുനിക നാപ്കിന്‍ ഡിസ്പോസല്‍ യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്.

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി സൗഹൃദമായ ആധുനിക ഡിസ്പോസല്‍ യൂണിറ്റുകളാണ് ഗേള്‍സ് സ്മാര്‍ട്ട് ടോയ്ലറ്റ് പ്രോജക്റ്റിന്റെ ഭാഗമായി നഗരസഭ വാങ്ങി നല്‍കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് പുറമേ അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ക്കും യൂണിറ്റുകള്‍ ലഭ്യമാക്കും. ഈ അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥിനികള്‍ക്ക് ഡിസ്പോസല്‍ യൂണിറ്റുകള്‍ ഉപയോഗിക്കാനാകും.

date