Skip to main content

കോട്ടക്കൽ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജിൽ നിയമനം

കോട്ടക്കൽ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബ്രാഞ്ചിലേക്ക് ലക്ചറർ, ഡെമോൻസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ എന്നീ തസ്തികകളിലേക്കും സി.എ.ബി.എം ബ്രാഞ്ചിലേക്ക് ലക്ചറർ ഇൻ കോമേഴ്‌സ്, ഡെമോൺസ്‌ട്രേറ്റർ ഇൻ കമ്പ്യൂട്ടർ, ട്രേഡ്‌സ്മാൻ ഇൻ കമ്പ്യൂട്ടർ എന്നീ തസ്തികകളിലേക്കും ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ബ്രാഞ്ചിലേക്ക് ലക്ചറർ, ഡെമോൻസ്‌ട്രേറ്റർ, ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ ഇൻ  ഇലക്ട്രിക്കൽ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പി എസ് സി അംഗീകരിച്ച യോഗ്യതയും അധ്യാപക പ്രവൃത്തി പരിചയവും അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ നാളെ (ജൂൺ രണ്ട്) രാവിലെ 9.30ന് കോളജ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2750790.

date