Skip to main content
എലിക്കുളം ഗ്രാമപഞ്ചായത്തിൽ നടന്ന കൃഷിയധിഷ്ഠിത ടൂറിസം സാധ്യതകൾ - പഠന പരിപാടി മാണി.സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

കൃഷിയധിഷ്ഠിത വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ തേടി എലിക്കുളം ഗ്രാമപഞ്ചായത്ത്

കോട്ടയം: ലോക പരിസ്ഥിതി ദിനത്തിൽ കൃഷിയധിഷ്ഠിത വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ തേടി  പഠനപരിപാടിയാണ് സംഘടിപ്പിച്ച് എലിക്കുളം ഗ്രാമപഞ്ചായത്ത്.  
പതിനാലാം വാർഡിലുള്ള ചെങ്ങളം ജോസ് പി. കുര്യൻ പഴേപറമ്പിലിന്റെ കൃഷിയിടത്തിൽ നടന്ന പരിപാടി മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷനായിരുന്നു. പാമ്പാടി കൃഷി അസിസ്റ്റന്റ് ഡയറകടർ ലെൻസി തോമസ്, മുൻ കൃഷി അസിസ്റ്റന്റ് ഡയറകടർ കോര തോമസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്‌സ് റോയ്  എന്നിവർ പഠന പരിപാടികൾക്ക്  നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തംഗങ്ങളായ സൂര്യാ മോൾ, ഷേർളി അന്ത്യാംകുളം, സെൽവി വിത്സൻ , ജിമ്മിച്ചൻ ഈറ്റത്തോട്ട് , സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്ട്,
ദീപാ ശ്രീജേഷ്, ആശാമോൾ, ആത്മ എ.ടി.എം. ഡയാന സ്‌ക്കറിയ,
ബി.ടി.എം ആനി കെ. ചെറിയാൻ, കില ഫാക്കൽറ്റി കെ.എൻ. ഷീബ, കർഷക പ്രതിനിധികളായ മാത്യു കോക്കാട്ട്, ജോസ് പഴേപറമ്പിൽ, വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, ജൂബിച്ചൻ ആനിത്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.

 

date