Skip to main content

പരിസ്ഥിതി ദിനാഘോഷം

കോട്ടയം: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഒളശ്ശ സർക്കാർ അന്ധവിദ്യാലയത്തിൽ വിവിധ ചെടികളും വൃക്ഷതൈകളും നട്ടു. കുട്ടികളും ലെൻസ്‌ഫെഡ് ഫെഡറേഷനുമായി ചേർന്നായിരുന്നു പരിപാടി. റെക്കോഡ് ചെയ്ത പാഠഭാഗങ്ങൾ കേട്ടു പഠിക്കുന്നതിന് ആവശ്യമായ പെൻഡ്രൈവുകൾ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തു. കാഴ്ചവെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള സംസ്ഥാനത്തെ ഏക ഹൈസ്‌കൂളാണ് ഒളശയിലേത്.  അയ്മനം ഗ്രാമപഞ്ചായത്തംഗം അനു ശിവപ്രസാദ്, ഹെഡ്മാസ്റ്റർ ഇ.ജെ. കുര്യൻ, ലെൻസ്‌ഫെഡ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ്കുമാർ, കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി ഡി. വിനയകുമാർ, യൂണിറ്റ് പ്രസിഡന്റ് കെ.സി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു

date