Skip to main content

ധനസഹായ അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2022 - 23 അധ്യയന വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിവിധ പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പ്രോത്സാഹന ധനസഹായം കൊടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി ക്ക് കുറഞ്ഞത് 6- ബി ഗ്രേഡ്, 4- സി ഗ്രേഡ്, പ്ലസ്ടു വിൽ 4- ബി ഗ്രേഡ്, 2- സി ഗ്രേഡ് മുതൽ മുകളിലേക്ക് മാർക്ക് നേടിയവർ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ ഫസ്റ്റ് ക്ലാസ് നേടിയവർ തുടങ്ങിയവർക്ക് അപേക്ഷ സമർപ്പിക്കാം.

അപേക്ഷകർ വെള്ള കടലാസിൽ അപേക്ഷ തയ്യാറാക്കി ജാതി സർട്ടിഫിക്കറ്റ്, യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ , ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി പിൻകോഡ് 680307 എന്ന വിലാസത്തിൽ അയക്കണം. ഫോൺ 0480 2706100.

date