Skip to main content

ഭിന്നശേഷി സംവരണ വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ചാലക്കുടി താലൂക്കിലെ കുഴൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കൊച്ചുകടവ് പ്രദേശത്ത് പുതിയ ന്യായവില കടയ്ക്ക് ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് ഭിന്നശേഷി സംവരണ വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 21നും 62നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്എസ്എൽസി/ തത്തുല്യ യോഗ്യത പരീക്ഷ വിജയിച്ചിരിക്കണം. അപേക്ഷകർ വിജ്ഞാപന തീയതിക്കു മുൻപ് തുടർച്ചയായി മൂന്നു വർഷക്കാലം ന്യായവിലകട സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് /നഗരസഭ പ്രദേശത്തെ സ്ഥിരതാമസക്കാരായിരിക്കണം.

അപേക്ഷകർ ഫുൾ ടൈം / പാർട് ടൈം സർക്കാർ ജീവനക്കാരാകാൻ പാടില്ല. പൊതുമേഖല /സ്വകാര്യ /സഹകരണ മേഖലകളിൽ നിന്നും ശമ്പളം കൈപ്പറ്റുന്ന വ്യക്തിയാകാൻ പാടില്ല. സ്ഥിരമായ ഏതെങ്കിലും പ്രവർത്തിക്ക് സർക്കാർ നിയോഗിക്കുകയോ ആയതിന് സർക്കാരിൽ നിന്ന് ഓണറേറിയം ലഭിക്കുകയോ ചെയ്യുന്ന വ്യക്തി അപേക്ഷിക്കാൻ പാടില്ല. നിലവിൽ ന്യായവില കട ലൈസൻസി ആയിട്ടുള്ളവരുടെ കുടുംബാംഗങ്ങൾ അപേക്ഷിക്കുവാൻ പാടില്ല.

അപേക്ഷകർ കേരള ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സംവിധാനം ഉത്തരവ് 2021 അനുബന്ധം 7 ഫോറം ജി പ്രകാരം പറഞ്ഞിരിക്കുന്ന നിശ്ചിത ഫോറത്തിൽ എല്ലാ കോളങ്ങളും പൂരിപ്പിച്ച് ആഗസ്റ്റ് 25 തീയതി രാവിലെ 11 മണിക്കകം നേരിട്ടോ /തപാൽ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസർക്ക് നൽകണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും നൽകണം. ഫോൺ: 0487 2360046.

date