Skip to main content

മാപ്രാണം - നന്തിക്കര റോഡ് പുനരുദ്ധാരണം നിർമാണോദ്ഘാടനം ജൂലൈ 29ന്

ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ജില്ലാതല പാതയായ മാപ്രാണം - നന്തിക്കര റോഡ് പുനരുദ്ധാരണം നിർമാണോദ്ഘാടനം ജൂലൈ 29ന്.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും.

പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിൽ വരുന്ന എല്ലാ പാതകളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായി 15.3 കോടി രൂപ ചെലവഴിച്ച് നബാർഡ് ട്രാഞ്ച് 28ൽ ഉൾപ്പെടുത്തിയാണ് പുനരുദ്ധാരണം നടത്തുന്നത്.

മാപ്രാണം ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ ടി എൻ പ്രതാപൻ എംപി, കെ കെ രാമചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരും ചടങ്ങിൽ പങ്കെടുക്കും.

date