Skip to main content

ജില്ലയിലെ തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തൊഴിൽതീരം പദ്ധതി

 

തീരദേശ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യംവെച്ചുള്ള വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽതീരം പദ്ധതി ജില്ലയിലെ ആറ് മണ്ഡലങ്ങളിൽ നടപ്പാക്കുന്നു. നേരത്തെ ബേപ്പൂർ നിയോജക മണ്ഡലം മാത്രമായിരുന്നു പദ്ധതിക്കായി തെരഞ്ഞെടുത്തിരുന്നത്. കോഴിക്കോട് സൗത്ത്, നോർത്ത്, എലത്തൂർ, കൊയിലാണ്ടി, വടകര എന്നീ മണ്ഡലങ്ങളിലും പദ്ധതി നടപ്പിലാക്കും. 

മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിൻ്റെ സഹകരണത്തോടെ നടത്തുന്ന പ്രത്യേക തൊഴിൽ പദ്ധതിയാണ് തൊഴിൽതീരം. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനവർധനയും സാംസ്കാരിക-വിദ്യാഭ്യാസ ഉയർച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം.

സം​സ്ഥാ​ന​ത്തെ 46 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പദ്ധതി ന​ട​പ്പാ​ക്കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ഭാ​ഗ​ത്തി​ലെ 18നും 40നും ഇ​ട​യി​ലെ പ്ല​സ് ടു ​മു​ത​ൽ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി തൊ​ഴി​ൽ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തും.

നോളജ് മിഷന്റെ ഡി.ഡബ്ല്യൂ.എം.എസ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തവരും രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളവരുമായ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വിവിധ സേവനങ്ങൾ നൽകി പ്രത്യേക നൈപുണ്യവും തൊഴിൽ  പരിശീലനവും ഉറപ്പാക്കും. തുടർന്ന് ജില്ലാതല തൊഴിൽമേളകൾ സംഘടിപ്പിച്ച് തൊഴിൽ അവസരം ഒരുക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

മത്സ്യബന്ധന മേഖലയിലെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വമുള്ള കുടുംബാംഗങ്ങളും ഉൾനാടൻ മത്സ്യബന്ധന ഗ്രാമങ്ങളിലുള്ളവരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. തൊഴിൽത്തീരം പദ്ധതിയിലൂടെ സ്വകാര്യമേഖല, റിമോട്ട്, ഹൈബ്രിഡ്, എം എസ് എം ഇ, സ്റ്റാർട്ടപ്പ്, പാർട്ട് ടൈം, പ്രൊജക്ടുകൾ, ഫ്രീലാൻസ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യവും ജോലിയുമാണ് നൽകുന്നത്.

date