Skip to main content

അറിയിപ്പുകൾ

 ടെണ്ടർ ക്ഷണിച്ചു 

കൊടുവള്ളി ഐ സി ഡി എസ് പ്രോജക്ടിന്റെ ആവശ്യത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം നൽകാൻ താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറം കൊടുവള്ളി 'ഐ സി ഡി എസ് കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കും. 500 രൂപയാണ് ടെണ്ടർ ഫോറത്തിന്റെ വില. ടെണ്ടർ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് എട്ട് ഉച്ചയ്ക്ക് രണ്ട് മണി. അന്നേ ദിവസം  മൂന്ന് മണിക്ക് ടെണ്ടർ തുറക്കും. ടെണ്ടർ ലഭിക്കുന്ന വ്യക്തി 200 രൂപയുടെ മുദ്രപേപ്പറിൽ  എഗ്രിമെന്റ് വെയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് :9447636943, 0495  2211525  

അഭിമുഖം

ഗവ. എഞ്ചിനീയറിംഗ് കോളേജിൽ വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവിലേക്കും 2023-24 അധ്യയനവർഷം തീരുന്നത് വരെയുണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് എ ഐ സി ടി ഇ/യു ജി സി,കേരള പി എസ് സി നിർദേശിക്കുന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് മുൻപായി സ്ഥാപനത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. തസ്തികകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് : www.geckkd.ac.in

date