Skip to main content

പനങ്ങാട് ഗ്രാമപഞ്ചായത്ത് സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് പ്രകാശനം ചെയ്തു

 

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പനങ്ങാട് ഗ്രാമപഞ്ചായത്തിൽ നടത്തിയ ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്തിൽ നടത്തിയ ഫീൽഡ് സന്ദർശനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര ഓഡിറ്റ് സമിതി റിപ്പോർട്ട് കൺവീനർ കെ.കെ. പത്മനാഭൻ പ്രസിഡന്റിന് കൈമാറി.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ ഹരീഷ് ത്രിവേണി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.ഡി. ജയ്സൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഷാജി.കെ. പണിക്കർ, കെ.കെ.പ്രകാശിനി, പഞ്ചായത്ത് അംഗങ്ങളായ കെ.പി. ദിലീപ് കുമാർ, ഇസ്മയിൽ രാരോത്ത്, ഓഡിറ്റ് സമിതി അംഗങ്ങളായ ആതിര. ടി.വി, രാഗിണി എന്നിവർ സംസാരിച്ചു. കൺവീനർ കെ.കെ. പത്മനാഭൻ റിപ്പോർട്ട് അവതരണം നടത്തി.

date