Skip to main content

മെഗാ ജോബ് ഫെയർ

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും  സെൻട്രൽ  ടെക്‌നിക്കൽ ട്രെയിനിങ് ഫൗണ്ടേഷനും സംയുക്തമായി ഇരിട്ടി ഫാൽക്കൺ പ്ലാസ ഹാളിൽ ജൂലൈ 31ന് 'എൻട്രി  2023' മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ പേര്  രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് സഹിതം ഹാജരായി ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 04972707610, 6282942066.

date