Skip to main content

തൊഴിൽ നിയമന ഉത്തരവ് ഉത്തരവ് വിതരണം 29ന്

ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ പട്ടികജാതി/ പട്ടികവർഗ വകുപ്പും, എൻ ടി ടി എഫും സംയുക്തമായി നടത്തിയ ത്രൈമാസ സി എൻ സി ഓപ്പറേറ്റർ-വെർട്ടിക്കൽ മെഷീനിങ് സെന്റർ കോഴ്‌സ് പൂർത്തീകരിച്ച ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 24 പട്ടികജാതി/ പട്ടികവർഗ വിദ്യാർഥികൾക്കുള്ള തൊഴിൽ നിയമന ഉത്തരവ് ജൂലൈ 29ന് വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.
കണ്ണൂരിലെ ആറളം ഫാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വിദ്യാർഥികൾക്കാണ് പഠിച്ചിറങ്ങിയ ഉടനെ നിയമനം ലഭിച്ചത്. ഇവർ ആഗസ്റ്റ് ഒന്നിന് മുൻപായി ചെന്നൈ ആർ ആർ എം ടെക്‌നോളജീസ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലുള്ള സച്ചിദാനന്ത് സ്റ്റെൻസിൽസ് പ്രൈവറ്റ് ലിമിറ്റഡ്, കോയമ്പത്തൂർ എൽ ജി ബി, കോയമ്പത്തൂർ സാന്റ്ഫിറ്റ്‌സ് ഫൗണ്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളിൽ ജോലിയിൽ പ്രവേശിക്കും.

date